രണ്ട് പൊലീസുകാരുള്‍പ്പെടെ 29 പേരുടെ മരണത്തിനിടയാക്കിയ മഥുര കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അഖിലേഷ് യാദവ് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി ഇംതിയാസ് മുര്‍താസയാണ് കലാപം അന്വേഷിക്കുക. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.













