മഥുര കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരനെന്നു കരുതുന്ന രാംവൃക്ഷ് യാദവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യാദവ് കൊല്ലപ്പെട്ടതായി ഉത്തര്‍പ്രദേശ് ഡിജിപി ജാവേദ് അഹമ്മദാണ് സ്ഥിരീകരിച്ചത്. ബന്ധുക്കളും യാദവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി.ഥുരയിലെ ജവഹര്‍ ബാഗിലുള്ള പാര്‍ക്ക് കൈയേറി സമരം നടത്തി വരികയായിരുന്ന മൂവായിരത്തോളം പേരെ ഒഴിപ്പാക്കാന്‍ പൊലീസ് നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.













