ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജിഷയുടെ വീട് സന്ദര്‍ശിച്ചു


പെരുമ്പാവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ വീട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സന്ദര്‍ശിച്ചു. കുറുപ്പും പടിയിലെ ജിഷയുടെ വീട്ടിലും പരിസര പ്രദേശത്തും അദ്ദേഹം പരിശോധന നടത്തി.
ഔദ്യോഗിക വാഹനം ഉപേക്ഷിച്ചും മറ്റ് ഉദ്യോഗസ്ഥരുടെയൊന്നും അകമ്പടിയില്ലാതെയുമാണ് ബെഹ്‌റ ജിഷയുടെ വീട് സന്ദര്‍ശിക്കാനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥയായി നിയമിക്കപ്പെട്ട എഡിജിപി സന്ധ്യയുടെ സാന്നിദ്ധ്യവുമില്ലായിരുന്നു.




Sharing is Caring