മതസ്പര്‍ദ്ധ കേസ്: സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നടപടി ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്ന്


മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസ്സിലാണ് നടപടി. സൈബര്‍സെല്‍ മുന്‍പാകെ സെന്‍കുമാര്‍ ഹാജരായത്.


ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.


സര്‍വീസില്‍നിന്നു വിരമിച്ചശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ പരാമര്‍ശം നടത്തിയത്.



Sharing is Caring