മണിപ്പൂരിലെ ചണ്ഡലില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുരക്ഷസേനയുടെ പട്രോളിംഗിനു നേരെ ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു ഭീകരാക്രമണം. തുര്‍ന്നു സുരക്ഷസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചു. ഭീകരരില്‍നിന്നു എകെ47 തോക്കുകളും സ്ഫോടക വസ്തുകളും സേന പിടിച്ചെടുത്തു.
തിങ്കളാഴ്ച ചണ്ഡലില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് ആസാം റൈഫിള്‍ ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. 18 ആസാം റൈഫിള്‍സിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്.














