എയര്‍ ഇന്ത്യ എക്സപ്രസ് പൈലറ്റ് കമാന്‍ഡറുടെ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വിമാന ജീവനക്കാരി വനിത കമീഷന് അദാലത്തില്‍. തൈക്കാട് െറസ്റ്റ് ഹൗസില്‍ നടന്ന മെഗാ അദാലത്തിലാണ് ജീവനക്കാരി പരാതിയുമായി എത്തിയത്. മറ്റ് പല സഹപ്രവര്‍ത്തകരും ഇദ്ദേഹത്തിെന്റ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന രേഖകളും ഇവര്‍ ഹാജരാക്കി. ജീവനക്കാരുടെ വാട്ട്സ്ആപ് ഗ്രൂപ്പിലൂടെ അപഹസിക്കുകയും ജീവനക്കാരുടെ മുന്നില്‍വെച്ച് വാക്കുകൊണ്ടും നോട്ടം കൊണ്ടും അസഹനീയമാംവിധം അന്തസ്സിന് പരിക്കേല്പിക്കുകയും ചെയ്യുന്നതായി അവര്‍ ആരോപിച്ചു.
കോക്പിറ്റിലും അല്ലാതെയും തടഞ്ഞുവെച്ചു. ഫ്ലൈറ്റ് റിപ്പോര്‍ട്ട് താന്‍ പറയുന്നതു പോലെ എഴുതണമെന്ന് നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു. വിമാനയാത്രക്കിടെ ഭക്ഷണം കഴിക്കാനോ ടോയ്ലറ്റില് പോകാനോ അവസരം നല്‍കിയില്ല തുടങ്ങിയ പരാതികളും ജീവനക്കാരി ഉന്നയിച്ചു.
ഇതുസംബന്ധിച്ച് വലിയതുറ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. സംഭവത്തെക്കുറിച്ച് ഇേന്റണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്കാന് വനിത കമീഷന് ഉത്തരവിട്ടു. വലിയതുറ പൊലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഉത്തരാഖണ്ഡ് സ്വദേശിനിയും ഐ.എസ്.ആര്.ഒ ജീവനക്കാരെന്റ ഭാര്യയുമായ യുവതിയുടെ പരാതിയും കമീഷന് പരിഗണിച്ചു. മറ്റൊരു യുവതിയുമായി ബന്ധമുള്ള ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നതായാണ് പരാതി. എതിര്‍കക്ഷി ഹാജരാകാത്തതിനാല്‍ വീണ്ടും നോട്ടീസ് അയക്കും. 160 കേസുകളാണ് ഇന്നലത്തെ അദാലത്തിന് നിശ്ചയിച്ചിരുന്നതെങ്കിലും നാലു പരാതികള്‍ പിന്‍വലിച്ചതായി അറിയിച്ചു. 87 കേസുകളില്‍ തീര്‍പ്പുണ്ടാക്കി. 59 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആറു കേസുകളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടും. നാലു കേസുകളില്‍ കൗണ്‍സലിങ് നല്‍കും. കമീഷന് ചെയര്‍േപഴ്സണ്‍ എം.സി. ജോസഫൈന്, അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ അദാലത്തില്‍ പെങ്കടുത്തു.













