മകളുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍


A 16-year-old girl was sexually assaulted at the CFLTC in Pathanamthitta.

മകളോടൊപ്പം അവധിദിവസം ചെലവഴിക്കാന്‍ വീട്ടില്‍ എത്തിയ യുവതിയെ 45 കാരനായ പിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടി മാതാവിനോടൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.


ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തു പഠിക്കുകയായിരുന്ന ഇയാളുടെ മകള്‍ അവധി ദിവസങ്ങള്‍ ചെലവഴിക്കാനായി ഇന്ത്യയിലെത്തിയതായിരുന്നു. തുടര്‍ന്ന് ഒന്നിച്ച്‌ അവധി ദിവസങ്ങള്‍ ചെലവഴിക്കാനായി പീഡനത്തിന് ഇരയായ പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടില്‍ എത്തി. സംഭവ ദിവസം പ്രതിയുടെ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല.


കുറ്റകൃത്യം നടന്ന ദിവസം രാത്രി മകളൊടൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി മുറിയുടെ പുറത്ത് എത്തിച്ചു. തുടര്‍ന്ന് മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നു പെണ്‍കുട്ടി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. രക്ഷപെട്ടു സ്വന്തം വീട്ടില്‍ എത്തിയ പെണ്‍കുട്ടി വിവരം അമ്മയോടു പറയുകയും മണിക്കുറുകള്‍ക്കുള്ളില്‍ മാതാവിനൊടൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.



Sharing is Caring