മംഗളം സിഇഓ അജിത്കുമാര്‍ കുമ്പസാരം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ രാജി


എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണം ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണെന്ന് മംഗളം സിഇഓ അജിത്കുമാര്‍ കുമ്പസാരം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ രാജി. മംഗളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം എം രാഗേഷ് പാലാഴി എന്ന മാധ്യമപ്രവര്‍ത്തകനാണ് മംഗളം ചാനലില്‍ നിന്ന് രാജിവെച്ചത്. രാജിവെച്ച രാഗേഷ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപിച്ചത്.


മാനേജ്‌മെന്റ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ചാണ് സംഭാഷണം പുറത്ത് വന്നതിന് ശേഷ‍വും ചാനലില്‍ തുടര്‍ന്നതെന്നും രാഗേഷിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.




Sharing is Caring