ഹണി ട്രാപ്പ്;മാപ്പിരന്ന് മംഗളം, മുൻ മന്ത്രി ശശീന്ദ്രനോട് സംസാരിച്ചത് വീട്ടമ്മയല്ലെന്നും ചാനല്‍ ജീവനക്കാരിയാണെന്നും മംഗളം സി.ഇ.ഒ അജിത്കുമാര്‍

മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ ശബ്ദശകലങ്ങള്‍ പുറത്തുവിട്ടതില്‍ മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ പരസ്യമായി മാപ്പുപറഞ്ഞു. വ്യാഴാഴ്ച രാത്രി ചാനലിലൂടെയാണ് മാപ്പപേക്ഷ നടത്തിയത്. ശശീന്ദ്രനോട് സംസാരിച്ചത് വീട്ടമ്മയല്ലെന്നും ചാനല്‍ ജീവനക്കാരിയാണെന്നും അജിത്കുമാര്‍ സ്വന്തം ചാനല്‍ ലൈവില്‍ പരസ്യമായി ഏറ്റുപറഞ്ഞു. പരാതി നല്‍കാനെത്തിയ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് നിരന്തരം ശല്യംചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു മംഗളത്തിന്റെ വ്യാജവാര്‍ത്ത. എന്നാല്‍, ഈ സംഭവത്തില്‍ പരാതിക്കാരിയില്ലെന്നും ചാനലിലെ ജീവനക്കാരിയെ ഉപയോഗിച്ച് മാനേജ്മെന്റ് നടത്തിയ കെണിയായിരുന്നു ഇതെന്നും അജിത്കുമാർ കുറ്റസമ്മതം നടത്തി. ഈ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളില്‍നിന്ന് വന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ പ്രത്യേക പൊലീസ് അന്വേഷണത്തിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് മംഗളം സിഇഒ അജിത്കുമാറിന്റെ പരസ്യമാപ്പപേക്ഷ.

ഐജി ദിനേന്ദ്രകശ്യപിന്റെ മേല്‍നോട്ടത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് നേതൃത്വം. പാലക്കാട്, കോട്ടയം എസ്പിമാര്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ്, എസ്ഐ സുധാകുമാരി എന്നിവരും സംഘത്തിലുള്ളത്.മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ ശബ്ദശകലങ്ങള്‍ പുറത്തുവിട്ടതില്‍ മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ പരസ്യമായി മാപ്പുപറഞ്ഞു. വ്യാഴാഴ്ച രാത്രി ചാനലിലൂടെയാണ് മാപ്പപേക്ഷ നടത്തിയത്. ശശീന്ദ്രനോട് സംസാരിച്ചത് വീട്ടമ്മയല്ലെന്നും ചാനല്‍ ജീവനക്കാരിയാണെന്നും അജിത്കുമാര്‍ ചാനല്‍ ലൈവില്‍ പരസ്യമായി ഏറ്റുപറഞ്ഞു. പരാതി നല്‍കാനെത്തിയ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് നിരന്തരം ശല്യംചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു മംഗളത്തിന്റെ വ്യാജവാര്‍ത്ത. എന്നാല്‍, ഈ സംഭവത്തില്‍ പരാതിക്കാരിയില്ലെന്നും ചാനലിലെ ജീവനക്കാരിയെ ഉപയോഗിച്ച് മാനേജ്മെന്റ് നടത്തിയ കെണിയാണെന്നും വാർത്ത പുറത്തു വന്നിരുന്നു.

സംഭവത്തിൽ ഐജി ദിനേന്ദ്രകശ്യപിന്റെ മേല്‍നോട്ടത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് നേതൃത്വം. പാലക്കാട്, കോട്ടയം എസ്പിമാര്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ്, എസ്ഐ സുധാകുമാരി എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *