ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണമില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിമി പ്രവര്‍ത്തകരെ വധിച്ചത് വ്യാജ ഏറ്റമുട്ടലിലാണെന്ന് വ്യാപക സംശയം ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ ആവശ്യം നിരസിച്ച് സര്‍ക്കാര്‍ രംഗത്ത് വന്നത്.
ഒളിവില്‍ പോയ സിമി പ്രവര്‍ത്തകരെ പോലീസ് കൃത്യസമയത്ത് കണ്ടെത്തി വധിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം ആവശ്യമില്ല. ഏറ്റുമുട്ടല്‍ സംശയരഹിതമാണ്. അത് എന്‍.ഐ.എ അന്വേഷിക്കില്ല.
സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത് മാത്രമാണ് എന്‍.ഐ.എ അന്വേഷിക്കുക-ഭൂപേന്ദ്ര സിംഗ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സിമി പ്രവര്‍ത്തകര്‍ ഭോപ്പാല്‍ ജയിലില്‍ നിന്ന് തടവ് ചാടിയത്. ഭോപ്പാലിന് സമീപമുള്ള എയിന്ത്ഖെഡി ഗ്രാമത്തിലാണ് തടവു ചാടിയ സിമി ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. തടവുചാടിയ എട്ട് പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.














