ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എ.കെ. ആന്‍ണി


ഉറിയില്‍ നടന്നത് വന്‍ സുരക്ഷാ വീഴ്ച്ചയെന്ന് എ.കെ.ആന്‍റണി പത്താന്‍കോട്ട് ആക്രമണത്തില്‍ നിന്നും കേന്ദ്രം പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും നല്‍കണമെന്ന് ആന്‍റണി. യുപിഎ ഭരണകാലത്ത് ആന്‍റണിയായിരുന്നു പ്രതിരോധ മന്ത്രി.
കശ്മീര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്. കരസേന മേധാവി ശ്രീനഗറിലേക്ക് തിരിച്ചു. ആക്രമണത്തില്‍ 17 സൈനീകരാണ് കൊല്ലപ്പെട്ടത്. നാല് ഭീകരരേയും സൈന്യം വധിച്ചു.




Sharing is Caring