ന്യൂഡല്‍ഹി: നുഴഞ്ഞുകയറിയജെയ്ശെ മുഹമ്മദ് തീവ്രവാദികള്‍ ഡല്‍ഹിയില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിെന്റ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. തലസ്ഥാന നഗരത്തിെന്റ വിവിധയിടങ്ങളില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പരിശോധന നടത്തി വരികയാണ്.
ബുധനാഴ്ച രാത്രി മുതലാണ് പൊലീസ് സ്പെഷല്‍ സെല്‍ റെയ്ഡ് ആരംഭിച്ചത്. നുഴഞ്ഞുകയറിയ മൂന്നു ജെയ്ശെ ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗം അറിയിപ്പ് നല്‍കിയത്.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃതസര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്കി. ശ്രീനഗര്‍, ജമ്മു, അവന്തിപുര്‍, പത്താന്‍കോട്ട്, ഹിന്ദാന് വ്യോമതാവളങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.














