കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ടി.ഒ സൂരജിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17വരേയാണ് വിജിലന്‍സ് നീട്ടിയത്. കേസില്‍ റിമാന്‍ഡിലുള്ള മറ്റു നാലുപേരുടെ റിമാന്‍ഡും രണ്ടാഴ്ചത്തേക്കു നീട്ടിയിട്ടുണ്ട്.
അതേ സമയം കേസുമായി ബന്ധപ്പെട്ട് തനിക്ക് കുറേകാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് കോടതിയില്‍ ഹാജാരാകാനെത്തിയ ടി.ഒ സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ റിമാന്‍ഡിലായതിനാല്‍ പുറത്തിറങ്ങിയാലേ കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിക്കുകയുള്ളൂവെന്നും സൂരജ് വ്യക്തമാക്കി.

സൂരജിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് ടി.ഒ സൂരജിനെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത്. കരാര്‍ കമ്ബനിക്ക് വേണ്ടി സൂരജ് ഗൂഢാലോചന നടത്തി. പദവി ദുരുപയോഗം ചെയ്ത് സൂരജ് പണം സമ്ബാദിച്ചു. മകന്റെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി ഇത്തരത്തില്‍ നിരവധി ആരോപണങ്ങളാണ് ടി.ഒ സൂരജിനു നേരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.












