ഭീകരാക്രമണ മുന്നറിയിപ്പ്​: ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി


ന്യൂഡല്‍ഹി: നുഴഞ്ഞുകയറിയജെയ്​ശെ മുഹമ്മദ്​ തീവ്രവാദികള്‍ ഡല്‍ഹിയില്‍ എത്തിയതായി ഇന്‍റലിജന്‍സ്​ മുന്നയിപ്പ്​. രഹസ്യാന്വേഷണ വിഭാഗത്തി​​െന്‍റ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. തലസ്ഥാന നഗരത്തി​​െന്‍റ വിവിധയിടങ്ങളില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പരിശോധന നടത്തി വരികയാണ്​.


ബുധനാഴ്​ച രാത്രി മുതലാണ്​ പൊലീസ് സ്പെഷല്‍ സെല്‍ റെയ്ഡ് ആരംഭിച്ചത്​. നുഴഞ്ഞുകയറിയ മൂന്നു ജെയ്​ശെ ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയതായാണ്​ രഹസ്യാന്വേഷണ വിഭാഗം അറിയിപ്പ്​ നല്‍കിയത്​.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന്​​ കശ്​മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്​. ​അമൃതസര്‍, പത്താന്‍കോട്ട്​, ശ്രീനഗര്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. ശ്രീനഗര്‍, ജമ്മു, അവന്തിപുര്‍, പത്താന്‍കോട്ട്​, ഹിന്ദാന്‍ വ്യോമതാവളങ്ങളില്‍​ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.




Sharing is Caring