ഭീകരാക്രമണ ഭീഷണി: ദല്‍ഹിയില്‍ കനത്ത സുരക്ഷ


ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.


ചെങ്കോട്ടയിലും പരിസരങ്ങളിലുമായി തൊണ്ണൂറോളം എന്‍എസ്ജി കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് തലസ്ഥാനത്തെ മറ്റു പ്രധാനയിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


പാക്ക് അധീന കശ്മീരിനെ കുറിച്ചും ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചും മോദി പ്രസംഗിച്ചത് ചെങ്കോട്ടയില്‍ വച്ചായിരുന്നു. ഇത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.



Sharing is Caring