ബന്ധു നിയമന വിവാദം: ദീപ്തി നിഷാദ് രാജിവച്ചു


ബന്ധു നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടഠി സീതാറാം യെച്ചൂരി പറഞ്ഞതിന് പിന്നാലെ മന്ത്രി ഇ.പി.ജയരാജന്റെ ഉറ്റ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു.


സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മന്ത്രി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി വാര്‍ത്ത പുറത്ത് വന്നത്.


കണ്ണൂരിലെ ക്‌ളേ ആന്റ് സെറാമിക്‌സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ ആയി നിയമനം ലഭിച്ച ജയരാജന്റെ സഹോദന്‍ ഇ.പി. ഭാര്‍ഗവന്റെ മകന്റെ ഭാര്യ ദീപ്തി ഇന്നുച്ചയോടെ രാജിവയ്ക്കുകയായിരുന്നു. രാജിക്കത്ത് സ്ഥാപനത്തിന്റെ എം.ഡിക്ക് കൈമാറി. മറ്റന്നാള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് കൂടി വിവാദ നിയമനങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി.



Sharing is Caring