ഭീകരവാദം അവസാനിപ്പിക്കാതെ ക്രിക്കറ്റ് വേണ്ട; പാക്കിസ്ഥാനെതിരെ ഗാംഗുലി


ഭീകരവാദവും ക്രിക്കറ്റും ഒരുമിച്ചുപോകില്ലെന്ന തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ച്‌ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.
പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കാന്‍ ബി.സി.സി.ഐ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സൗരവ് ഗാംഗുലി പിന്തുണയുമായെത്തിയത്.
പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗാംഗുലി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.
പാക്കിസ്ഥാന്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നത് വരെ ക്രിക്കറ്റ് മാത്രമല്ല, എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും രണ്ട് തവണ എം.പിയുമായിരുന്ന ചേരന്‍ ചൗഹാന്‍ പറഞ്ഞു.




Sharing is Caring