കേരളത്തിനും തമിഴ്നാടിനും പിന്നാലെ ഭിന്നലിംഗക്കാര്‍ക്കായി കൈകോര്‍ക്കാന്‍ ആന്ധ്രയും ഒരുങ്ങുന്നു. ആന്ധ്ര ഗവണ്മെന്റ് ആന്ധ്രപ്രദേശ് ഹിജ്റ
ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫയര്‍ ബോര്‍ഡ് എന്ന പേരില്‍ ഇവര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കുന്നു.
വ്യാഴാഴ്ച തിരുപ്പതി വെങ്കിടേശ്വര സര്‍വകലാശാലയില്‍ ബോര്‍ഡ് ഇവര്‍ക്കായി ആന്ധ്ര സമര്‍പ്പിക്കും. ആന്ധ്ര സര്‍ക്കാരിന്റെ ഈ മുന്നേറ്റം സംസ്ഥാനത്തെ ഭിന്നലിംഗ സമുദായം സ്വാഗതം ചെയ്തു കഴിഞ്ഞു.

ഭിന്നലിംഗ സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി സര്‍ക്കാരിനൊപ്പം ക്ഷേമനിധി ബോര്‍ഡും തങ്ങള്‍ക്കൊപ്പം ഇനി നിലകൊള്ളുമെന്നാണ് വിശ്വാസമെന്നും ഭിന്നലിംഗ സമുദായം പറയുന്നു.













