ഭര്‍ത്താവിനെ കൊന്ന ഭാര്യയും കാമുകനും ആസ്‌ട്രേലിയയില്‍ അറസ്റ്റില്‍


ഭര്‍ത്താവിനെ സയനൈഡ് കൊടുത്ത് കൊന്ന ഭാര്യയും കാമുകനും അറസ്റ്റില്‍. ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചെന്നു കരുതിയിരുന്ന പുനലൂര്‍ സ്വദേശി സാം എബ്രഹാമിനെ, ഭാര്യയും നാലുവയസുള്ള കുഞ്ഞിന്റെ അമ്മയുമായ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന്, മെല്‍ബണ്‍ പോലീസ് കണ്ടെത്തുകയായിരുന്നു.


ഇരുവരെയും കോടതി അടുത്ത ഫെബ്രുവരി വരെ റിമാന്‍ഡു ചെയ്തു. യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു പത്തു മാസംമുമ്പ് കൊല്ലപ്പെട്ട സാം (32). സാം വിവാഹം ചെയ്യുംമുമ്പ് സോഫിയക്ക് അരുണുമായി പ്രണയമായിരുന്നു. വിവാഹത്തിനു ശേഷം സോഫിയ മെല്‍ബണിലേക്ക് പോന്നു. ഒരു കുഞ്ഞും പിറന്നു. പിന്നീട് അരുണും ജോലി നേടി മെല്‍ബണിലെത്തി. ഇവര്‍ ബന്ധം പുന:സ്ഥാപിച്ചു.


സാമിനെ വകവരുത്തിയാലേ ഒന്നിച്ചു ജീവിക്കാനാകൂ എന്ന് ഇരുവരും തീരുമാനിച്ചു. ഒരിക്കല്‍ സാമിനെ അരുണ്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമവും നടത്തി. പിന്നീടാണ് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സംഭവിച്ച മരണം ഹൃദ്രോഗത്തെ തുടര്‍ന്നാണെന്ന് അറിയിച്ച്, സാമിന്റെ ജഡം നാട്ടിലെത്തിച്ച് സോഫിയ സംസ്‌കരിച്ചു. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം തോന്നി മെല്‍ബണ്‍ പോലീസ് നടത്തിയ ദീര്‍ഘനാളത്തെ അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്.



Sharing is Caring