ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍


ഇനിയുള്ള രണ്ട് ഹോം മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍. നാളെ ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.


ഗോവയില്‍ അവരെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയതിന്റെ ആവേശത്തിലാണ് ആതിഥേയര്‍ എത്തുന്നത്. എന്നാല്‍, മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് വടക്കന്‍ അയര്‍ലന്‍ഡ് ടീമിനൊപ്പം ചേരുന്നതിനായി മടങ്ങിയത് തിരിച്ചടിയാകും.


അസര്‍ബൈജാനെതിരെയുള്ള ലോകകപ്പ് യോഗ്യത റൗണ്ടിലും ക്രൊയേഷ്യക്കെതിരെ സൗഹൃദ മത്സരവുമാണ് ടീമിനുള്ളത്. 19ന് മുംബൈക്കെതിരെയുള്ള മത്സരത്തിന് മാത്രമേ ഹ്യൂസ് തിരിച്ചെത്തു. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍ക്കു ശേഷം ബ്ലാസ്റ്റേഴ്സ് കൊച്ചിയിലിറങ്ങുന്നത്.



Sharing is Caring