റിയോ ഡി ജനീറോ: ബോക്സിങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് ജയത്തോടെ തുടക്കം. പുരുഷവിഭാഗം 64 കിലോഗ്രാം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ മനോജ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കല മെഡല്‍ ജേതാവായ ലിഥ്വാമിയയുടെ പെട്രോസ്കസിനെ ഇടിച്ചിട്ടാണ് മനോജ് കുമാര്‍ അവസാന പതിനാറില്‍ കടന്നത്.
2-1 എന്ന സ്കോറിനാണ് മനോജ് കുമാറിന്റെ വിജയം. ഉസ്ബസ്ക്കിസ്ഥാന്റെ ഫാസിലിദ്ദീന് ഗയ്ബന്സറോവാണ് പ്രീ ക്വാര്‍ട്ടറില്‍ മനോജിന്റെ എതിരാളി.














