ബൈക്കുകള്‍ കത്തിച്ച നിലയില്‍


പൊന്നാനി എരമംഗലം കളത്തില്‍പ്പടിയില്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ കത്തിച്ച നിലയില്‍. എരമംഗലം സ്വദേശി ഫാസില്‍, ഉമ്മര്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. തീപടരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് ബൈക്കുകള്‍ കത്തുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്.




Sharing is Caring