ബേപ്പൂര്‍ ബോട്ടപകടം: വിദേശ കപ്പലില്‍ പരിശോധന


കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്തിയതായി സൂചന. ബോട്ട് അപകടത്തില്‍പ്പെടുന്‌പോള്‍ സമീപത്തുണ്ടായിരുന്ന വിദേശ കപ്പലാണ് അപകടത്തിനു കാരണം. ഇതേതുടര്‍ന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ പരിശോധന നടത്തി.
ഒക്ടോബര്‍ 11ന് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ച്ചാലിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്നു തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ ആന്റോ (39), റമ്യാസ്് (50), തിരുവനന്തപുരം സ്വദേശികളായ ജോണ്‍സണ്‍ (19), പ്രിന്‍സ്് (20) എന്നിവരെ കാണാതായിരുന്നു.




Sharing is Caring