ഏഴുലക്ഷത്തോളം ജനങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഖ്യപിച്ച് ബിജെപി ഗുജറാത്തില്‍ സംഘടിപ്പിച്ച മെഗാറാലിയെ ജനങ്ങള്‍ കൈവിട്ടു. സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത മെഗാ റാലിയിലാണ് ജനങ്ങള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയത്.
ഇന്നലെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പോടനുബന്ധിച്ച് ശക്തി തെളിയിക്കാനായി ബിജെപി ഗുജറാത്തിലെ അഹമ്മദാബാദില്‍ മെഗാറാലി സംഘടിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ജനങ്ങള്‍ ബിജെപിയോട് അകലുന്നെന്ന ആരോപണത്തെ ചെറുക്കാനുംകൂടിയായിരുന്നു മെഗാ റാലിയൂടെ ബിജെപി ലക്ഷ്യമിട്ടത്. എന്നാല്‍ ജനപങ്കാളിത്തം കുറവായിരുന്നെന്ന് മാത്രമല്ല, മോഡി സംസാരിച്ചു കൊണ്ടിരിക്കെ ജനങ്ങള്‍ വേദിയില്‍നിന്ന് പോവുകയുമായിരുന്നു.

ജിഎസ്ടി നടപ്പിലാക്കിയതില്‍ കോണ്‍ഗ്രസിനും തുല്യ പങ്കാളിത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി റാലിയില്‍ പറഞ്ഞിരുന്നു. ജിഎസ്ടിയെ കുറിച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ നുണകള്‍ പറയുകയാണെന്നും ജിഎസ്ടി മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നു മോഡി പറഞ്ഞു.
മൊഗാ റാലി സംഘടിപ്പാക്കാനാണ് ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതിരുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.













