ബീഹാറില്‍ പരീക്ഷ ഫോമുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു


പരീക്ഷകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ തടയുന്നതിനായി വിദ്യാര്‍ത്ഥികളുടെ അപേക്ഷാ ഫോം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ബീഹാര്‍ സ്കൂള്‍ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫോമും ആധാര്‍ കാര്‍ഡ് നമ്ബറും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ ഫോമുകള്‍ തടയാനാകുമെന്ന നിഗമനത്തിലാണ് ഇത്തരമൊരു തീരുമാനം. ആധാര്‍ കാര്‍ഡ് നമ്ബര്‍ ലഭിക്കുന്നതോടെ വിദ്യാര്‍ത്ഥിയുടെ പൂര്‍ണ വിവരം ലഭ്യമാകുന്നതിനാല്‍ ആള്‍മാറാട്ടം അടക്കമുള്ള തട്ടിപ്പുകള്‍ തടയാന്‍ സാധിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന പരീക്ഷാ ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്.




Sharing is Caring