ബി​ഹാ​റി​ല്‍ 85 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്


പാ​റ്റ്ന: ബി​ഹാ​റി​ല്‍ കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം രൂ​ക്ഷ​മാ​യി. ഞാ​യ​റാ​ഴ്ച 85 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സം ഇ​ത്ര​യും പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ത​രു​ടെ എ​ണ്ണം 696 ആ​യി.


അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ട്രെ​യി​നി​ല്‍ എ​ത്തി​യ​വ​ര്‍​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ​വ​രി​ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


354 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​ന്‍ ക​ഴി​ഞ്ഞു. 336 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലു​ണ്ട്. ഞാ​യാ​റാ​ഴ്ച ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റ് പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.



Sharing is Caring