പാറ്റ്ന: ബിഹാറില്‍ കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമായി. ഞായറാഴ്ച 85 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിതരുടെ എണ്ണം 696 ആയി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനില്‍ എത്തിയവര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

354 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ കഴിഞ്ഞു. 336 പേര് ഇപ്പോഴും ചികിത്സയിലുണ്ട്. ഞായാറാഴ്ച ചികിത്സയിലായിരുന്ന ആറ് പേര് മരണത്തിന് കീഴടങ്ങി.













