നാളെ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിനുള്ള മാര്‍ഗനിര്‍ദേശം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ട്രെയിന്‍ വഴിയുള്ള എല്ലാ യാത്രക്കാരും പരിശോധനയ്ക്ക് വിധേയരാകണം. രോഗ ലക്ഷണണമുള്ളവർക്ക് യാത്ര അനുവദിക്കില്ല.
യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും യാത്രക്കാർക്ക് റെയിൽവെ സാനിറ്റൈസർ നൽകണം. യാത്രക്കാർ സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.

മാർച്ച് 25 ന് നിർത്തിവച്ച ട്രെയിൻ സർവീസ് പുനരാംഭിക്കുകയാണ് റെയിൽവെ. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡൽഹിയിൽ നിന്നും 15 ട്രെയിനുകൾ 30 സർവീസ് നടത്തും. കേരളത്തിലേക്ക് ആഴ്ചയിൽ 3 ട്രെയിൻ സർവീസ് നടത്തും. കേരളത്തിലേക്ക് ആഴ്ചയിൽ 3 ട്രെയിൻ സർവീസ് നടത്തും. ആദ്യ സർവീസായ ഡൽഹി – തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55 ന് ആരംഭിക്കും.













