ബിഹാറിലെ മോത്തിഹാരിയില്‍ തോക്ക് ചൂണ്ടി 21 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മോത്തിഹാരി സ്വദേശി സമിയുള്ളയാണ് പൊലീസിന്റെ പിടിയിലായത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ബിഹാറില്‍ ക്രൂരമായ പീഡനം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തോക്കും മരക്കഷ്ണങ്ങളും മറ്റും കുത്തിയിറക്കിയിരുന്നു. ഗുരുതരാവസ്ഥയിലായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ച് പേര് ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തേയും പ്രതി യുവതിയെ പീഡിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാനെത്തിയ പ്രതിയെ യുവതി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു.












