ബിസിസിഐ പച്ചക്കൊടി പിൻവലിച്ചു; യൂസഫ് പഠാൻ ഹോങ്കോങിലേക്ക് പറക്കില്ല


ന്യൂദൽഹി: വിദേശ ക്രിക്കറ്റ് ലീഗിൽ കളിക്കാനുള്ള യൂസഫ് പഠാന്‍റെ തീരുമാനത്തിന് ബിസിസിഐയുടെ തിരിച്ചടി. എന്നാൽ ഇതിന്റെ കാരണം വ്യക്തമാക്കാൻ ബിസിസിഐ തയാറായിട്ടില്ല.


ഹോങ്കോംഗ് ലീഗിൽ കളിക്കുന്നതിന് മുമ്പ് ബിസിസിഐ അനുമതി നൽകിയിരുന്നെങ്കിലും അവസാന നിമിഷം യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പഠാനു പിന്നാലെ മറ്റു കളിക്കാരും വിദേശ ലീഗിൽ കളിക്കാൻ അനുമതി ചോദിച്ചതോടെയാണ് പഠാന്‍റെ അനുമതി പിൻവലിച്ചതെന്നാണ് സൂചന.


നേരത്തെ മലയാളി താരം ശ്രീശാന്തിന് സ്കോട്‌ലൻഡ് ലീഗിൽ കളിക്കുവാനുള്ള അവസരം ലഭിച്ചെങ്കിലും ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നു.



Sharing is Caring