ബിവറേജസില്‍ 426 സ‌്ത്രീ തൊഴിലാളികളെ സ്ഥിരപ്പെടുത്തി


ബിവറേജസ് കോര്‍പറേഷനിലെ 426 ലേബലിങ് തൊഴിലാളികളെ സ്ഥിരപ്പെടുത്തി. കരാര്‍വ്യവസ്ഥയില്‍ 23 വര്‍ഷം വരെ സര്‍വീസുള്ള സ്ത്രീത്തൊഴിലാളികളാണിവര്‍. മിനിമംകൂലിപോലും ലഭിക്കാത്ത അവസ്ഥയില്‍ നിന്നാണ‌് സ്ഥിര നിയമനമായത‌്.


സ്ഥിരപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിക്കുകയും ജൂണ്‍ ഏഴിന് വിജ്ഞാപനമിറക്കുകയും ചെയ‌്തിരുന്നു. എന്നാല്‍, കോര്‍പറേഷനിലെ സാങ്കേതിക നടപടികള്‍ മൂലം കാലതാമസമുണ്ടായി. തുടര്‍ന്ന് സംസ്ഥാന വിദേശമദ്യവ്യവസായ തൊഴിലാളി യൂണിയനും അബ്കാരി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡും മന്ത്രി ടി പി രാമകൃഷ‌്ണനുമായും കെഎസ്ബിസി ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ഉത്തരവിറങ്ങിയത‌്.
ഇതുപ്രകാരം 60 വയസ്സില്‍ താഴെയുള്ള സ്ഥിരമായി ജോലിക്കുവരുന്ന മുഴുവന്‍പേരെയും സ്ഥിരപ്പെടുത്തി. സ്ഥിരപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെ വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ (സിഐടിയു) അഭിവാദ്യംചെയ്തു.




Sharing is Caring