ബിജെപിയിൽ അടി മൂത്തു,എൺപതുകാരനായ തൊ‍ഴിലന്വേഷകനെന്ന് യശ്വന്ത് സിൻഹയെ വിളിച്ച് അരുൺ ജെയ്റ്റ്ലി


നരേന്ദ്ര മോദി സർക്കാരിന്‍റെ സാമ്പത്തിക നയത്തെ വിമർശിച്ച യശ്വന്ത് സിൻഹയെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി.എൺപതുകരനായ തൊ‍ഴിലന്വേഷകനെന്ന് ജയ്റ്റ്ലി സിൻഹയെ പരിഹസിച്ചു.പി ചിദംബരവും യശ്വന്ത് സിൻഹയും തമ്മിൽ മുമ്പുണ്ടായ വാക്പോര് ചൂണ്ടിക്കാട്ടിയ ജെയറ്റ്ലി ഇരുവരും തമ്മിൽ ഇപ്പോൾ അവിശുദ്ധ കൂട്ടുകെട്ടിലാണെന്ന് ആരോപിച്ചു.


മുൻ ധനമന്ത്രിയെന്ന നിലയിലുളള ആഡംബരം തനിക്കില്ല.കോളമിസ്റ്റായി പരിവർത്തനം ചെയ്യപ്പെട്ട മുൻ ധനമന്ത്രിയുടെ ആഡംബരവും തനിക്കില്ല,സിൻഹയെ കുത്തി ജെയ്റ്റ്ലി പറഞ്ഞു.


സർക്കാരിന്‍റെ പ്രവർത്തനത്തിൽ ബിജെപിയിൽ നിരവധി പേർക്ക് അതൃപ്തിയുണ്ടെന്നും എന്നാൽ ഭയം മൂലം ആരും ഒന്നും പറയാതിരിക്കുകയാണെന്നും യശ്വന്ത് സിൻഹ പറഞ്ഞിരുന്നു.ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലായിരുന്നു മുൻധനമന്ത്രിയുടെ വിമർശനം.



Sharing is Caring