‘വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബിഡിജെഎസ് ഇറങ്ങും’; എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് മുരളീധരന്‍


ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് മുന്‍ ബിജെപി അധ്യക്ഷന്‍ വി. മുരളീധരന്‍. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ബിഡിജെഎസിനെ യുഡിഎഫിലേക്കും സിപിഐഎം എല്‍ഡിഎഫിലേക്കും ക്ഷണിക്കുകയും ചെയ്തിരുന്നു.


കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി വെളളാപ്പളളി നടേശന്‍ കൂടിക്കാഴ്ച നടത്തുകയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെളളാപ്പളളി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് അണിയറയില്‍ അനുനയനീക്കങ്ങള്‍ നടന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നിരുന്നു.




Sharing is Caring