ബിജെപി റാലിയില്‍ വീണ്ടും മാദക നൃത്തം; അണികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത


ഉത്തര്‍പ്രദേശില്‍ ബിജെപി നടത്തുന്ന പരിവര്‍ത്താന്‍ റാലിയില്‍ വീണ്ടും മാദക നൃത്തം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി പരിവര്‍ത്തന്‍ റാലി സംഘടിപ്പിക്കുന്നത്. റാലിക്ക് മൊറാദാബാദില്‍ നല്‍കിയ സ്വീകരണത്തിനിടേയാണ് ബാര്‍ഡാന്‍സുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഡാന്‍സ് അരങ്ങേറിയത്.റാലിയുടെ ഭാഗമായി കലാപരിപാടികള്‍ അരങ്ങേറുന്നുണ്ടെങ്കിലും മാദക നൃത്തത്തിനെതിരെ അണികള്‍ക്കിടയില്‍ തന്നെ അഭിപ്രായമുയരുകയും ചെയ്തു. അതേ സമയം ചിലര്‍ ഇത്തരം കലാപരിപാടികള്‍ എതിര്‍ക്കപെടേണ്ടതില്ല എന്ന നിലപാടിലാണ്. പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു യുവതിയുടെ ഡാന്‍സ്.




Sharing is Caring