പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി; 20 പേര്‍ മരിച്ചു


തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് തിരുച്ചിറപ്പള്ളിക്ക് സമീപം മുരുഗാപ്പെട്ട എന്ന സ്ഥലത്തെ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം ഉണ്ടായത്. അപകട സമയത്ത് 24 പേരാണ് സ്ഥലത്തുണ്ടായിരുന്നത്.


മരിച്ച 20 പേരും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവരാണ്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതിനാൽ അകത്ത് കടക്കാനായില്ല. ക്വാറികളിലും മറ്റും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് ഇവിടെ നിർമിച്ചിരുന്നത്.


പരിക്കേറ്റവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ് . ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല



Sharing is Caring