പഴയ നോട്ടുകൾ നാളെ വരെ മാത്രം

ന്യൂദൽഹി : പഴയ നോട്ടുകളുടെ ഉപയോഗം നാളെ വരെ മാത്രം. പെട്രോൾ പമ്പുകളിലും വിമാന ടിക്കറ്റുകൾക്കും നാളെ വരെ മാത്രമേ പഴയ നോട്ടുകൾ ഉപയോഗിക്കാനാവൂ. പഴയ 500 രുപ നോട്ടുകൾ പെട്രോൾ പമ്പുകൾ വഴി വ്യാപകമായി വെളുപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പഴയ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി നാളെ വരെയാക്കി ചുരുക്കിയത്.

ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പഴയ 500 രുപ നോട്ടുകൾ ഈ മാസം 15 വരെ ഉപയോഗിക്കാം. 1000 രുപ നോട്ടുകൾ ബാങ്കുകൾ വഴിയേ മാറാനാവൂ.

ഇന്ന് ശമ്പള ദിവസമായതിനാൽ രാജ്യത്തെ മിക്ക ബാങ്കുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം നൽകുന്നതിന് ആവശ്യമായ തുക ബാങ്കുകളിൽ എത്താത്തത് പ്രതിസന്ധി സൃഷ്ടി ച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *