ലോക മുത്തശ്ശിക്ക് 117ാം പിറന്നാള്‍


റോം: ലോക മുത്തശ്ശി എമ്മ മൊറോനോ 117ാമത് ജന്മദിനം ആഘോഷിച്ചു. 1899 നവംബര്‍ 29നാണ് എമ്മ ജനിച്ചത്. അതായത് റൈറ്റ് സഹോദരന്മാര്‍ വിമാനം പറത്തി നാലുവര്‍ഷങ്ങള്‍ക്കുശേഷം.


എമ്മ മുത്തശ്ശിയുടെ വടക്കന്‍ വെര്‍ബേനിയയിലെ ചെറിയ അപാര്‍ട്‌മെന്റില്‍ സുഹൃത്തുക്കളും ഡോക്ടറുമായി ലളിതമായ പാര്‍ട്ടി നടത്തിയാണ് പിറന്നാള്‍ ആഘോഷിച്ചത്. വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നാണ് എമ്മ പറയുന്നത്. കാഠിന്യമേറിയവ കഴിക്കാന്‍ പല്ലുകളുമില്ല. ദിവസവും രണ്ട് മുട്ടയും മധുര ബിസ്‌ക്കറ്റുകളുമാണ് എമ്മയുടെ ഭക്ഷണം. പിറന്നാളായതിനാല്‍ അല്‍പ്പം കേക്ക് കഴിക്കണമെന്നുമാത്രമാണ് അവര്‍ ആഗ്രഹിച്ചത്.




Sharing is Caring