ബിക്കാനീര്‍ കൂട്ടബലാത്സംഗം; ക്രൂര പീഡനത്തിന് ഇരയായത് മലയാളി യുവതി


A 16-year-old girl was sexually assaulted at the CFLTC in Pathanamthitta.

രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ക്രൂര പീഡനത്തിന് ഇരയായത്.
സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ചയാണ് യുവതി രാജസ്ഥാനിലെത്തിയത്. ബിക്കാനീറില്‍ നിന്ന് ജയ്പൂരിലേക്ക് വാഹനം കാത്ത് റോഡില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ആക്രമികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെ ബൊലേറോയിലെത്തിയ ആറുപേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി. ഖനികളുള്ള ഏതോ പ്രദേശത്തേക്ക് തന്നെ കൊണ്ടുപോയെന്നും വാഹനത്തില്‍ വെച്ച് തന്നെ തുടര്‍ച്ചായി ബലാത്സംഗം ചെയ്‌തെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ആക്രമികള്‍ പിന്നീട് കൂടുതല്‍ പേരെ വിളിച്ചുവരുത്തി പീഡനം വീണ്ടും തുടരുകയായിരുന്നു. പിറ്റേ ദിവസം രാവിലെ നാലുമണിയോടെ ബിക്കാനീര്‍ ബസ്റ്റോപ്പില്‍ തന്നെ ഇറക്കിവിടുകയായിരുന്നെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ആക്രമികളില്‍ രണ്ടു പേരുടെ പേരും ഏതാനും പേരുടെ മൊബൈല്‍ നമ്പറും തിരിച്ചിറക്കിവിടാന്‍ ഉപയോഗിച്ച ബൈക്കിന്റെ നമ്പറും യുവതി പൊലീസിന് നല്‍കിയിരുന്നു. സംഭവത്തില്‍ ആറ് പേര്‍ ഇതുവരെ പൊലീസ് പിടിയിലായിട്ടുണ്ട്.




Sharing is Caring