ബിഎസ്‌എന്‍എല്‍ സിം കാര്‍ഡ് വില്‍പ്പന; കേരള സര്‍ക്കിളിനു മികച്ച മുന്നേറ്റം


800x480_IMAGE56777832 ബിഎസ്‌എന്‍എല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ കേരള സര്‍ക്കിളിനു മികച്ച മുന്നേറ്റം. ജൂലൈ മാസം വിറ്റ സിം കാര്‍ഡുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയിലെ ആദ്യ പത്തില്‍ കേരളത്തിലെ മൂന്നു എസ്‌എസ്‌എകള്‍ ഇടം നേടി. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം എസ്‌എസ്‌എയാണ് ഇതില്‍ മുന്നില്‍. തൃശൂര്‍ എസ്‌എസ്‌എ മൂന്നാം സ്ഥാനത്തും കണ്ണൂര്‍ 10 ാം സ്ഥാനത്തുമെത്തി.
25620 സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്താണു എറണാകുളം രണ്ടാം സ്ഥാനത്തെത്തിയത്. 26344 സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്ത രാജസ്ഥാന്‍ സര്‍ക്കിളിലെ ജയ്പൂരാണ് പട്ടികയില്‍ ഒന്നാമത്. 25124 സിം കാര്‍ഡുകള്‍ വിറ്റാണു തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തിയത്. 20191 സിം കാര്‍ഡുകളാണു 10-ാം സ്ഥാനത്തുള്ള കണ്ണൂര്‍ വിറ്റത്. മൂന്നു സര്‍ക്കിളും കൂടി 70935 സിം കാര്‍ഡുകള്‍ വിറ്റ് കേരള സര്‍ക്കിളിനു മുന്നേറ്റമുണ്ടാക്കി. പട്ടികയില്‍ മൂന്നു എസ്‌എസ്‌എകള്‍ ഉള്‍പ്പെട്ട മറ്റൊരു സര്‍ക്കിള്‍ ആന്ധ്രാപ്രദേശാണ്. 66838 സിമ്മുകളാണ് ആന്ധ്രാപ്രദേശ് സര്‍ക്കിള്‍ വിറ്റത്.




Sharing is Caring