ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍…


രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ബി.ജെപിയുടെ കുതിര കച്ചവടത്തിനും ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണെന്ന് എ.ഐസി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ തന്നെ നേരിട്ട് നടത്തിയ ചാക്കിട്ടു പിടുത്തം പോലൊന്ന് ചരിത്രത്തില്‍ മുന്‍പൊരിക്കലും സംഭവിക്കാത്തതാണന്നും കെ.സി വേണുഗോപാല്‍ കൂട്ടി ചേര്‍ത്തു. ജനാധിപത്യത്തിന് ഗുണകരമായ ഫലമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു ശത്രുവിനെതിരെ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring