ഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ സൈനിക താവളം തകര്‍ക്കും; ട്രംപിന് മറുപടിയുമായി ഉത്തരകൊറിയ


കൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഉത്തര കൊറിയ. യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമക്കുമെന്നാമ് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനായി മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.


മിസൈല്‍ ആക്രമണത്തിനുള്ള പദ്ധതി കൊറിയ തയ്യാറാക്കിയിട്ടുണ്ട്. അമേരിക്ക ആക്രമണത്തിന് മുതിര്‍ന്നാല്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് യുദ്ധം ചെയ്യുമെന്ന് ഉത്തരകൊറിയന്‍ സൈനിക വക്താവ് അറിയിച്ചു.
മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്.




Sharing is Caring