ബാഹുബലി ഇന്ത്യൻ സിനിമാ ലോകത്ത് അത്ഭുതമാകുന്നു.സകലമാന റെക്കോർഡുകളേയും മറി കടന്ന് പണക്കൊയ്ത്ത് നടത്തുകയാണ് ബാഹുബലി രണ്ടാം ഭാഗം.
റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി ബാഹുബലിക്കു സ്വന്തം.അഞ്ച് ദിവസത്തിനുളളിൽ ചിത്രം വാരിക്കൂട്ടിയത് 625 കോടി രൂപ.ഓരോ ദിവസവും ഈ റെക്കോർഡ് തിരുത്തപ്പെടുകയാണ്.

ബാഹുബലി ആദ്യഭാഗത്തിന്റെ മൊത്തം കളക്ഷൻ 650 കോടിയായിരുന്നു.ചിത്രത്തിന്റെ ഹിന്ദി വിതരണക്കാരൻ കരൺ ജോഹർ നിരത്തുന്ന ആദ്യ മൂന്നു ദിനത്തിന്റെ കണക്കിങ്ങനെ.ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം വാരിക്കൂട്ടിയത് 303 കോടി രൂപ.ഇതിൽ 128 കോടി രൂപ ഹിന്ദിയിൽ നിന്ന് മാത്രം.175 കോടി രൂപ തമിഴ്,തെലുങ്ക്,മലയാളം ഭാഷകളിൽ നിന്ന്.ഇന്ത്യയിൽ നിന്ന് 490 കോടി രൂപയും വിദേശത്ത് നിന്ന് 135 കോടിയും ബാഹുബലി നേടിക്കഴിഞ്ഞു.
അഞ്ച് ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് 490 കോടിയും വിദേശത്ത് നിന്ന് 135 കോടിയും ചിത്രം വാരിക്കൂട്ടിക്കഴിഞ്ഞു.നിലിവിലെ ആഗോള കളക്ഷൻ 625 കോടി രൂപയാണ്.













