ബാലലൈംഗിക പീഡകര്‍ക്കെതിരെ കടുത്ത നടപടിയുമായി കസാഖ്‌സ്ഥാന്‍


അസ്താന: ബാലലൈംഗിക പീഡകരെ നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധേയമാക്കാനൊരുങ്ങി കസാഖ്സ്താന്‍. ഇതിനായി 2000 കുത്തിവെപ്പിനുള്ള ഫണ്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 37,200 ഓസ്‌ട്രേലിയന്‍ ഡോളറിന്‍റെ (ഏകദേശം 19 ലക്ഷം രൂപ) ഫണ്ടിനാണ് കസാഖ്‌സ്താന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് അംഗീകാരം നല്‍കിയത്. ബാലലൈംഗികക്കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച്‌ ഷണ്ഡീകരിക്കാനുള്ള നിയമം കസാഖ്‌സ്താന്‍ ഈ വര്‍ഷമാദ്യം പാസാക്കിയിരുന്നു. നിലവിലെ കോടതിയുത്തരവ് പ്രകാരം നിര്‍ബന്ധിത ഷണ്ഡീകരണം നടപ്പാക്കാനുള്ള ഒരു കേസാണുള്ളത്.




Sharing is Caring