ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ഹോട്ടൽ വെയ്റ്ററുടെ ഉപദേശം കൊണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കർ


ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തലുമായി രംഗത്ത്.തന്‍റെ ബാറ്റിംഗ് മെച്ചപ്പെടുത്താൻ സഹായകരമായത് ചെന്നൈയിലെ ഒരു ഹോട്ടൽ വെയ്റ്ററുടെ നിർദേശമെന്നാണ് സച്ചിന്‍റെ വെളിപ്പെടുത്തൽ.


ഒരു ചടങ്ങിൽ സംസാരിക്കവെയാണ് സച്ചിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.ഒരു കാര്യം പറഞ്ഞോട്ടെ എന്ന മുഖവുരയോടെയാണ് വെയിറ്റർ സച്ചിനോട് സംസാരിക്കാൻ ആരംഭിച്ചത്.സച്ചിൻ അനുവാദം നൽകി.


സച്ചിന്‍റെ എൽബോ ഗാർഡ് അദ്ദേഹത്തിന്‍റെ ബാറ്റിന്‍റെ സ്വതന്ത്ര ചലനത്തെ തടസപ്പെടുത്തുന്നുവെന്നായിരുന്നു വെയിറ്ററുടെ നിരീക്ഷണം.ഈ നിരീക്ഷണം താൻ മുഖവിലക്കെടുത്തുവെന്ന് സച്ചിൻ പറഞ്ഞു.



Sharing is Caring