ഭൂട്ടാന്‍ യുവതിക്കു നേരെ മാനഭംഗശ്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍


നഗരമധ്യത്തില്‍ ഭൂട്ടാന്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. നെടുമുടി ചെമ്ബുംപുറം ഗോമതിഭവനില്‍ ശ്രീരണദിവേ (രാജീവ്-30)യാണ് പിടിയിലായത്. ഇയാള്‍ സി.പി.എം. പ്രവര്‍ത്തകനും ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താത്കാലിക ജീവനക്കാരനുമാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ടൗണ്‍ ഹാളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.


ആലപ്പുഴയിലെ സര്‍ക്കാരിതര പരിസ്ഥിതിസ്ഥാപനത്തില്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച്‌ ഇന്റേണ്‍ഷിപ്പ് നടത്തുകയായിരുന്ന ഭൂട്ടാന്‍ സ്വദേശിനിയായ യുവതിക്കെതിരെയായിരുന്നു പ്രതി മാനഭംഗശ്രമം നടത്തിയത്. രേഖാചിത്രത്തിന്റെയും ഫോണ്‍ ലോക്കേഷന്റെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടിക്കാന്‍ സാധിച്ചത്.




Sharing is Caring