തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധി വന്ന പശ്ചാത്തലത്തിൽ മന്ത്രി കെഎം മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവർണറെ കണ്ടു.ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വിഎസ് അച്യുതാനന്ദല്‍ പറഞ്ഞു. പ്രതിപക്ഷം പ്രക്ഷോഭം തുടരുമെന്നും വിഎസ് വ്യക്തമാക്കി .മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് തീരുമാനം.












