ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെഎം മാണി. സോണിയാഗാന്ധിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎം മാണി. യുഡിഎഫിലും കോണ്‍ഗ്രസിലും കൂടുതല്‍ ഐക്യമുണ്ടാകണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കെ എം മാണി പറഞ്ഞു. ബാര്‍ കോഴക്കേസിനെ കുറിച്ച് ഗാന്ധിയോട് ഒന്നും പറഞ്ഞില്ല. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നും കെ എം മാണി പറഞ്ഞു.
മദ്യനയം സുപ്രീംകോടതി ശരിവച്ചതില്‍ സന്തോഷമുണ്ടെന്നും മാണി പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സ്വീകരിച്ച മദ്യനയത്തിനാണ് കോടതി അംഗീകാരം നല്‍കിയത്. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന നിലപാടില്‍ മാണി ഉറച്ചു നിന്നിരുന്നു. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ കുറ്റാരോപണമൊന്നുമില്ല. ഒന്നു രണ്ട് പരാമര്‍ശങ്ങള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്. പരാമര്‍ശത്തിന്റെ പേരില്‍ നിയമപരമായോ ധാര്‍മികമായോ രാജിവയ്‌ക്കേണ്ടതില്ലെന്ന് കെ എം മാണി പറഞ്ഞു. എന്നാല്‍ നിയമമന്ത്രി പുലര്‍ത്തേണ്ട മാതൃകയുടെ അടിസ്ഥാനത്തിലാണ് രാജിവെച്ചത്. തന്റെ രക്തത്തിനായി പലരും ദാഹിച്ചിട്ടുണ്ട്, പലരും തന്നെ വേട്ടയാടി. എന്നാല്‍ അതില്‍ പരിഭവമില്ല.














