പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ലൈസന് പുതുക്കി നല്‍കരുതെന്നും ടിഎന്‍ പ്രതാപന് ആവശ്യപ്പെട്ടു.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്ന ജനതാ കൗണ്ടറുകള്ക്കെതിരെയും വിവിഐപികള്‍ക്ക് മദ്യപിക്കാനായി അനുവദിച്ചിട്ടുള്ള ക്ലബ് ലൈസന്സുകള്ക്കെതിരെയും നടപടി വേണമെന്നും കത്തില്‍ ടിഎന്‍ പ്രതാപന് എംഎല്‍എ കത്തില്‍ ആവശ്യപ്പെടുന്നു. എക്സൈസ് വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതാപന് കത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.














