ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്


മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന സംശയിക്കുന്ന കുമ്ബളം സ്വദേശി ബാബുറാമിന്റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. സ്വത്ത് വിവരങ്ങളെക്കുറിച്ച്‌ ബാബുറാം സ്വയം എഴുതിത്തയാറാക്കിയ പട്ടികയാണ് വിജിലന്‍സിന് ലഭിച്ചത്.
രേഖകളനുസരിച്ച്‌ ബാബുറാമിന് മരട്, പനങ്ങാട്, കൊച്ചി എന്നിവടങ്ങളിലായി 41 ഇടത്ത് ഭൂമിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബാബുറാമിന് ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാബുറാം വന്‍ തോതില്‍ സാമ്ബത്തിക ഇടപാടുകളും ഭൂമി ക്രയവിക്രയങ്ങളും നടത്തിയിട്ടുണ്ട്. ബാബു റാമിനെ വിജിലന്‍സ് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യും.




Sharing is Caring