സീറ്റിനായി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കെജ് രിവാളിന് കത്ത്


പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയില്‍ സീറ്റ് കിട്ടാന്‍ സ്ത്രീകളെ വരെ ഉപയോഗിക്കുന്നുവെന്ന് അരവിന്ദ് കെജ് രിവാളിന് പാര്‍ട്ടി നേതാവിന്റെ കത്ത്. സീറ്റ് ഉറപ്പിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നുവെന്ന ഗൗരവമായ ആക്ഷേപമാണ് ഡല്‍ഹി നിയമസഭാംഗം കൂടിയായ ദേവീന്ദര്‍ ഷെറാവത്ത് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് സ്ത്രീകളെ ഇത്തരംകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും ഇത് തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവില്ലെന്നും അദ്ദേഹം പറയുന്നു. ഒരു വിഭാഗം പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുകയാണ്. പഞ്ചാബിലെ പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്, അശുതോഷ് എന്നിവര്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
സന്ദീപ് കുമാറിന്റെ അശ്ലീല സി.ഡി വിവാദം നാണക്കേടായതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവിന്റെ കത്ത് കൂടി പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി ഡല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡയുടെ സ്വഭാവശുദ്ധിയേയും അദ്ദേഹം ചോദ്യംചെയ്യുന്നുണ്ട്. ഇത്തരം ആളുകള്‍ പുറത്താക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു




Sharing is Caring